പൂഞ്ഞാര്‍ പള്ളിയങ്കണത്തില്‍ യുവാക്കള്‍ കാണിച്ചത് തനി തെമ്മാടിത്തം; വൈദികന്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യമന്ത്രി

പൂഞ്ഞാര്‍ പള്ളിയങ്കണത്തില്‍ യുവാക്കള്‍ കാണിച്ചത് തനി തെമ്മാടിത്തം; വൈദികന്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തില്‍ കയറി വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്ത പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി.

അവിടെ കാണിച്ചത് തനി തെമ്മാടിത്തമാണെന്നും വൈദികന് നേരെ വണ്ടി കയറ്റുകയായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അദേഹം രക്ഷപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാരുടെ സംഘമെന്ന് പറയുമ്പോള്‍ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മള്‍ കരുതുക. എന്നാല്‍ അതില്‍ മുസ്ലീം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പൊലീസ് ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയില്‍ ഹുസൈന്‍ മടവൂരിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ ഹുസൈന്‍ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവര്‍ തെറ്റായ ധാരണ വച്ചു പുലര്‍ത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 27 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.