'സര്‍ക്കാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെങ്കില്‍ മലയോര മേഖലയുടെ ഭരണം ഏറ്റെടുക്കും; വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും': നിലപാട് കടുപ്പിച്ച് താമരശേരി ബിഷപ്പ്

'സര്‍ക്കാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെങ്കില്‍ മലയോര മേഖലയുടെ  ഭരണം ഏറ്റെടുക്കും; വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും': നിലപാട് കടുപ്പിച്ച് താമരശേരി ബിഷപ്പ്

കോഴിക്കോട്: വന്യമൃഗ ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

സര്‍ക്കാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെങ്കില്‍ മലയോര മേഖലയുടെ ഭരണം തങ്ങള്‍ ഏറ്റെടുക്കുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി. അതിനുള്ള ശക്തിയും സംവിധാനവും തങ്ങള്‍ക്കുണ്ട്.

ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനപ്രതിനിധികള്‍ രാജി വെയ്ക്കണമെന്ന് ആവര്‍ത്തിച്ച മാര്‍ ഇഞ്ചനാനിയില്‍ വനമൃഗശല്യം തുടര്‍ന്നാല്‍ തങ്ങള്‍ അവയെ വെടിവച്ചു കൊല്ലുമെന്നും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാന്‍ വരേണ്ടതില്ലെന്നും പറഞ്ഞു.

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അവര്‍ക്ക് ജോലിയും അര്‍ഹിക്കുന്ന നഷ്ട പരിഹാരം നല്‍കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

തമിഴ്നാടിന് നിയമം മാറ്റാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിനത് സാധിക്കുന്നില്ലെന്നും അദേഹം ചോദിച്ചു. വന്യജീവി ആക്രമണങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ രൂക്ഷ വിമര്‍ശം. അതേസമയം കക്കയത്തെ ആളെക്കൊല്ലി കാട്ടുപോത്തിനെ വെടി വെച്ച് കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.