തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്യുന്ന ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡില്‍ കെ. കരുണാകരന്റെ ചിത്രം. മലപ്പുറം നിലമ്പൂരിലാണ് ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രമുള്ളത്. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബിജെപിയിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്.
ബോര്‍ഡ് സ്ഥാപിച്ചതിനെരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കി. പാര്‍ട്ടിയോടുള്ള തന്റെ ശക്തമായ വിയോജിപ്പ് തുറന്ന് പറഞ്ഞ് ഇന്നലെയാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്നും കോണ്‍ഗ്രസിലെ അവഗണനയാണ് തന്നെ ബിജെപിയിലെത്തിച്ചതെന്നും പത്മജ പറഞ്ഞിരുന്നു.
നരേന്ദ്ര മോഡി കരുത്തനായ നേതാവ് ആണെന്നും അദേഹത്തിന്റെ കഴിവും നേതൃത്വ മികവുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും പത്മജ വ്യക്തമാക്കിയിരുന്നു.