സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് അപരാജിത: സംവിധാനമൊരുക്കി കേരള പോലീസ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് അപരാജിത: സംവിധാനമൊരുക്കി കേരള പോലീസ്

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം എന്ന് കേരള പോലീസ് വ്യക്തമാക്കി.

വിവരം നൽകുന്നവരുടെ വ്യക്തി വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതല സെൽ നിയമ നടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

വിവരങ്ങൾ [email protected] എന്ന ഇ മെയിൽ വിലാസത്തിലും, 9497996992 എന്ന ഫോൺ നമ്പർ വഴിയും അറിയിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.