വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ അപകടം: 15 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ അപകടം: 15 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 15 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയും ഫ്‌ളോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയുമായിരുന്നു.

കടലില്‍ വീണവര്‍ക്ക് കരയിലേക്ക് നീങ്ങാന്‍ സാധിക്കാതിരുന്നതും അപകടത്തിന്റെ ആഴം കൂട്ടി. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്.

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണിത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.