വയനാടിന്റെ ജനകീയ വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണം; ആനി രാജയോട് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം

വയനാടിന്റെ ജനകീയ വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണം; ആനി രാജയോട് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം

മാനന്തവാടി: വയനാട് ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ ബിഷപ്പ് ഹൗസിലെത്തി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തെ സന്ദര്‍ശിച്ച് പിന്തുണ തേടി.

വയനാടിന്റെ ജനകീയ വിഷയങ്ങളില്‍ ശക്തമായ ഇടപെടലും സാന്നിധ്യവും വേണമെന്നും, രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താന്‍ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു. ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണമെന്നും ആനി രാജയോട് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.