നവജാത ശിശുവിനെ കൊന്നത് നാണക്കേട് ഭയന്ന്; കുഴിച്ചിട്ടത് തൊഴുത്തില്‍; ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നവജാത ശിശുവിനെ കൊന്നത് നാണക്കേട് ഭയന്ന്; കുഴിച്ചിട്ടത് തൊഴുത്തില്‍; ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കട്ടപ്പന: കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛന്‍ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളാണ്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിതീഷ്, വിജയന്‍ മകന്‍ വിഷ്ണു എന്നിവരും പ്രതികളാണ്.

കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കാലില്‍ പിടിച്ചു നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണി കൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേടാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ നിതീഷുമായി പൊലീസ് ഇന്ന് വിശദമായി തെളിവെടുപ്പ് നടത്തും. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കട്ടപ്പന കക്കാട്ട് കടയിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയും ഇന്നുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.