ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 15 മുതല്‍; വിതരണം ചെയ്യുന്നത് ഏഴ് മാസം കുടിശിക നിലനില്‍ക്കെ

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 15 മുതല്‍; വിതരണം ചെയ്യുന്നത് ഏഴ് മാസം കുടിശിക നിലനില്‍ക്കെ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ ക്ഷേമനിധി പെന്‍ഷന്റെ ഒരു ഗഡു മാര്‍ച്ച് 15 ന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഏഴ് മാസത്തെ കുടിശിക നിലനില്‍ക്കെയാണ് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കുമെന്നും പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടിലൂടെയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ തുക എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ ഏപ്രില്‍ മുതല്‍ അതാത് മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നാണ് ധനമന്ത്രി പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.