അൽ ഐൻ: യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ പെരുന്നാളിന് അരങ്ങേറുന്ന 'ശവ്വാൽ നിലാവ് സീസൺ - 10 സ്റ്റേജ് ഷോയുടെ' ബ്രോഷർ പ്രകാശനം ചെയ്തു. ലുലു കുവൈത്താത്തിൽ നടന്ന ചടങ്ങിൽ ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു.
പ്രോഗ്രാം ഡയറക്ടർ ഷഫീൽ കണ്ണൂർ, പ്രോഗ്രാം കോർഡിനേറ്റർ സലിം വെഞ്ഞാറമൂട്, കൺവീനർ ബിജിലി അനീഷ്, ലുലു റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.അൽ ഐൻ പുറമേ ഷാർജ, ദുബൈ എന്നിവിടങ്ങളിലാണ് ശവ്വാൽ നിലാവ് അരങ്ങേറുക. കണ്ണൂർ ശരീഫ്, ആസിഫ് കാപ്പാട്, സജില സലീം, യൂസഫ് കാരക്കാട്, കീർത്തന ശബരീഷ് തുടങ്ങിയവരുടെ ഗാനമേളയും വിവിധ കലാപ്രകടനങ്ങളും പരിപാടിയിലുണ്ടാകും.
മൂന്നാം പെരുന്നാളിനാണ് അൽ ഐൻ ലുലു കുവൈത്താത്തിൽ ശവ്വാൽ നിലാവ് അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു