അക്ഷരക്കൂട്ടം ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരണവും നോമ്പുതുറയും നടന്നു

അക്ഷരക്കൂട്ടം ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരണവും നോമ്പുതുറയും നടന്നു

ദുബായ്: അക്ഷരക്കൂട്ടം ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരണവും നോമ്പുതുറയും നടന്നു. ദുബായ് ഖിസൈസിൽ എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഇസ്മയിൽ മേലടി അധ്യക്ഷതവഹിച്ചു. ഷാജി ഹനീഫ് അക്ഷരക്കൂട്ടത്ത്തിന്റെ ചരിത്രം വിവരിച്ചു. ഈ വർഷം അവസാനം വരെ നീണ്ടു നിൽക്കുന്ന അക്ഷരക്കൂട്ടം രജതജൂബിലി പരിപാടികളുടെ രൂപരേഖ ഇ കെ ദിനേശൻ വിശദമാക്കി.

പരിപാടിയുടെ ലോഗൊ എംസിഎ നാസർ പ്രകാശനം ചെയ്തു. റോയ് നെല്ലിക്കോട്, റോയ് റാഫേൽ, അബുല്ലൈസ്, സുഭാഷ് ദാസ്, റീന സലീം എന്നിവർ സംസാരിച്ചു. യോഗത്തിൽ വെച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളെക്കുറിച്ചുള്ള രൂപരേഖ ചർച്ച ചെയ്യുകയും കമ്മറ്റികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സജ്ന അബ്ദുള്ള നന്ദിപ്രകാശനം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.