'അഴിമതിക്കാരായ നേതാക്കളെ മോഡി കൊടുക്കും; അമിത് ഷാ അവരെ അലക്കി വെളുപ്പിക്കും; ഗഡ്കരി പുറത്തെടുക്കും': പരിഹസവുമായി ഖാര്‍ഗെ

'അഴിമതിക്കാരായ നേതാക്കളെ മോഡി കൊടുക്കും; അമിത് ഷാ അവരെ അലക്കി വെളുപ്പിക്കും; ഗഡ്കരി പുറത്തെടുക്കും': പരിഹസവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഴിമതിക്കാരെ അലക്കിവെളുപ്പിക്കുന്ന അലക്കുകല്ലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അഴിമതിക്കാരായ നേതാക്കളെ മോഡി ഓരോന്നായി അദേഹത്തിന് കൊടുക്കുകയാണ്. അമിത് ഷാ അവരെ അലക്കി വെളുപ്പിക്കുന്ന പണി ഏറ്റെടുത്തു.

അലക്കു കഴിഞ്ഞു ഗഡ്കരി പുറത്തെടുക്കുന്നു. ബിജെപിയുടെ അലക്കു കല്ലില്‍ വെളുപ്പിക്കപ്പെട്ടാല്‍ നേതാക്കള്‍ ശുദ്ധരായി. അവര്‍ പിന്നെ അഴിമതിക്കാരേ അല്ലന്നും ഖാര്‍ഗെ പരിഹസിച്ചു.

23 പ്രതിപക്ഷ നേതാക്കളെ ബിജെപി അഴിമതിക്കാരാക്കി. അവരെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപിലെത്തിച്ചു. ഒരിക്കല്‍ കള്ളന്‍മാരെന്നും അഴിമതിക്കാരെന്നും വിളിച്ചവരെ ബിജെപി അവരുടെ മടിത്തട്ടിലിരുത്തി സംരക്ഷിക്കുകയാണ്. എംഎല്‍എമാരെയും എംപിമാരെയും വിലക്കെടുത്തു.

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിക്കുമെന്നും ഇനി തെരഞ്ഞെടുപ്പുകള്‍ ഇല്ലാതാകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.