അനില്‍ ആന്റണിയും കെ. സുരേന്ദ്രനും ദേശീയ സെക്രട്ടറിമാര്‍; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി: മുഖം മിനുക്കി ബിജെപി

അനില്‍ ആന്റണിയും കെ. സുരേന്ദ്രനും  ദേശീയ സെക്രട്ടറിമാര്‍; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി: മുഖം മിനുക്കി ബിജെപി

എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍.
പതിമൂന്ന് വൈസ് പ്രസിഡന്റുമാര്‍.

ന്യൂഡല്‍ഹി: ബിജെപിയില്‍ അഴിച്ചുപണി. കേരളത്തില്‍ നിന്നുള്ള അനില്‍ ആന്റണിയും കെ. സുരേന്ദ്രനും ദേശീയ സെക്രട്ടറിമാരായി. മുന്‍ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, സുനില്‍ ബന്‍സാല്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ഉള്‍പ്പെടെ എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉള്‍പ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ്ട്. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ ഇത്തവണ ഒഴിവാക്കി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായി ബി.എല്‍ സന്തോഷിനെ നിലനിര്‍ത്തിയിട്ടുണ്ട്.

വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്), രേഖാ വര്‍മ്മ (ഉത്തര്‍പ്രദേശ്), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), ഡോ. ഭാരതി പ്രവിണ്‍ പവാര്‍ (മഹാരാഷ്ട്ര), രാം മാധവ് (ഡല്‍ഹി), പ്രൊഫ. എം. നാഗരാജ (കര്‍ണാടക), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), വര്‍ഷാബെന്‍ നരേന്ദ്രഭായ് ദോശി (ഗുജറാത്ത്), സര്‍ദാര്‍ മന്‍പ്രീത് സിംഗ് ബാദല്‍ (പഞ്ചാബ്), പ്രൊഫ. താരീഖ് മന്‍സൂര്‍ (ഉത്തര്‍പ്രദേശ്), ഡോ. മധുചന്ദ്ര കര്‍ (പശ്ചിമ ബംഗാള്‍), ലാല്‍ സിംഗ് ആര്യ (മധ്യപ്രദേശ്) എന്നിവരാണ് ദേശീയ വൈസ് പ്രസിഡന്റുമാര്‍.

ബി.എല്‍. സന്തോഷ് (ഡല്‍ഹി)സംഘനടാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായി ശിവപ്രകാശ് (മുംബൈ), സൗദാന്‍ സിംഗ് (ചണ്ഡീഗഡ്) എന്നിവര്‍ നിയമിതരായി.

സ്മൃതി ഇറാനി (ഉത്തര്‍പ്രദേശ്), വിനോദ് താവ്ഡെ (മഹാരാഷ്ട്ര), സുനില്‍ ബന്‍സാല്‍ (ഡല്‍ഹി), ബിപ്ലബ് കുമാര്‍ ദേബ് (ത്രിപുര), ഗജേന്ദ്ര പട്ടേല്‍ (മധ്യപ്രദേശ്), സതീഷ് പൂനിയ (രാജസ്ഥാന്‍), ഹരീഷ് ദ്വിവേദി (ഉത്തര്‍പ്രദേശ്), സഞ്ജയ് ഭാട്ടിയ (ഹരിയാന) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

സെക്രട്ടറിമാര്‍: അനില്‍ ആന്റണി (കേരളം), കെ. സുരേന്ദ്രന്‍ (കേരളം), കവിത പാട്ടീദാര്‍ (മധ്യപ്രദേശ്), ഭോലാ സിംഗ് (ഉത്തര്‍പ്രദേശ്), പ്രദീപ് വര്‍മ്മ (ജാര്‍ഖണ്ഡ്), ജഗ്ദീഷ് ഈശ്വര്‍ഭായ് പട്ടേല്‍ (ഗുജറാത്ത്), ഡോ. സന്ദീപ് പാഠക് (ഡല്‍ഹി), ഫാംഗ്‌നോണ്‍ കോന്യാക് (നാഗാലാന്‍ഡ്), സംഗീത യാദവ് (ഉത്തര്‍പ്രദേശ്), ഡോ. എം. വെങ്കിടേഷന്‍ (തമിഴ്‌നാട്), മനോജ് തിഗ്ഗ (പശ്ചിമ ബംഗാള്‍), സിദ്ധാര്‍ത്ഥ് ശംഭു (ബീഹാര്‍), ഡോ. സ്വദേശ് സിംഗ് (ഡല്‍ഹി), മൃഗാംക ദേവ് ബര്‍മന്‍ (അസം), രോഹന്‍ ഗുപ്ത (ഗുജറാത്ത്), ജയ് പ്രകാശ് (ഡല്‍ഹി).

ട്രഷറര്‍: പിയൂഷ് ഗോയല്‍ (മഹാരാഷ്ട്ര)

ജോയിന്റ് ട്രഷറര്‍: രാജേഷ് മംഗള്‍ (രാജസ്ഥാന്‍)

ഓഫീസ് ഇന്‍-ചാര്‍ജ്: തരുണ്‍ ചുഗ് (പഞ്ചാബ്)

ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്)

നോര്‍ത്ത്-ഈസ്റ്റ് കോ ഓര്‍ഡിനേറ്റര്‍: ഡോ. സംബിത് പത്ര (ഒഡീഷ)

നോര്‍ത്ത്-ഈസ്റ്റ് ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍: രാജീവ് ബബ്ബാര്‍ (ഡല്‍ഹി)

ഓള്‍ സെല്‍സ് കോ ഓര്‍ഡിനേറ്റര്‍: വിഷ്ണു ദത്ത് ശര്‍മ്മ (മധ്യപ്രദേശ്)

ഓള്‍ സെല്‍സ് ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍: ഋതുരാജ് സിന്‍ഹ (ബീഹാര്‍), വിഷ്ണു വര്‍ദ്ധന്‍ റെഡ്ഡി (ആന്ധ്രാപ്രദേശ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.