സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുക: മ്യാൻമാർ ജനതയോട് ആംഗ് സാൻ സൂകി

സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുക: മ്യാൻമാർ ജനതയോട് ആംഗ് സാൻ സൂകി

യാങ്കൂണ്‍: ജനങ്ങൾ സൈനിക അട്ടിമറി സ്വീകരിക്കരുതെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മ്യാൻമാർ ജനതയോട് ആംഗ് സാൻ സൂകി അഭ്യർത്ഥിച്ചു. മ്യാൻ‌മാറിന്റെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) പാർട്ടിയുടെ ഫേസ്ബുക്ക് പേജിലാണ് ഇന്ന് തടവിലാക്കപ്പെട്ട ആംഗ് സാൻ സൂകിയുടേതായി ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി ഉപയോഗിച്ച ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത പ്രസ്താവന ഇന്നത്തെ അട്ടിമറി നടക്കുന്നതിന് മുമ്പ് എഴുതിയതാണെന്ന് എൻ‌ എൽ‌ ഡി പാർട്ടി പറഞ്ഞു. സൂകിയെയും പാർട്ടിയിലെ മറ്റ് പ്രമുഖ പ്രവർത്തകരെയും പട്ടാളം കസ്റ്റഡിയിലെടുത്ത ശേഷം അവരെ പുറത്ത് കാണുകയുണ്ടായില്ല. സൈന്യത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തെ സ്വേച്ഛാധിപത്യത്തിൻ കീഴിലാക്കാനുള്ള നടപടികളാണ്, എന്ന് പ്രസ്താവനയിൽ സൂകി ആരോപിക്കുന്നു .

ഇതോടൊപ്പം തന്നെ പാർട്ടി ചെയർമാൻ വിൻ ഹെറ്റൈൻ അദ്ദേഹത്തിന്റെ കൈപ്പടയിൽ മറ്റൊരു കുറിപ്പും പ്രസിദ്ധീകരിച്ചു. സൂകിയുടെ പ്രസ്താവന ആധികാരികമാണെന്നും അവരുടെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.