വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയും. 1995 ൽ കമ്പനി സ്ഥാപിച്ചത് മുതൽ ബെസോസ് ആണ് സിഇഒ. ആമസോൺ വെബ് സർവീസ് തലവൻ ആൻഡി ജാസിയായിരിക്കും പുതിയ സിഇഒ. 2021 അവസാനത്തോടെയായിരിക്കും സ്ഥാനമാറ്റം നടക്കുക. അതിനുശേഷം എക്‌സിക്യുട്ടീവ് ചെയർമാനായിട്ടായിരിക്കും ബെസോസ് പ്രവർത്തിക്കുക.

27 വർഷം മുൻപാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടർച്ചയായി മൂന്ന് പാദങ്ങളിൽ ലാഭം കൈവരിക്കുകയും, വിൽപനയിൽ റെക്കോർഡിടുകയും ചെയ്തതിന് പിന്നാലെയാണ് സി ഇ ഒ സ്ഥാനമൊഴിയുന്ന കാര്യം ബെസോസ് അറിയിച്ചത്.