പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

 പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ട്വീറ്റിലൂടെ പ്രഖ്യാപിച്ച് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മൂന്നാം നരേന്ദ്ര മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പാണ് രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് പുറത്തുവന്നത്. എന്നാല്‍ അല്‍പസമയത്തിനകം തന്നെ അദേഹം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

പതിനെട്ട് വര്‍ഷം നീണ്ട പൊതുപ്രവര്‍ത്തനത്തിന് തിരശീല ഇടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണെന്നുമായിരുന്നു അദേഹത്തിന്റെ ട്വീറ്റ്.

ബി.ജെ.പി. സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്ര ശേഖര്‍ ശശി തരൂരിനോടാണ് പരാജയപ്പെട്ടത്. പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.