ദുബായ് ലോട്ടറി വീണ്ടും മലയാളിക്ക്; എറണാകുളം സ്വദേശിക്ക് 7.3 കോടി രൂപ

 ദുബായ് ലോട്ടറി വീണ്ടും മലയാളിക്ക്;  എറണാകുളം സ്വദേശിക്ക് 7.3 കോടി രൂപ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ മലയാളി കോടീശ്വരനായി. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് 7.3 കോടിയോളം രൂപ സമ്മാനം ലഭിച്ചത്. ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയെടുത്ത 4645 നമ്പര്‍ ടിക്കറ്റിലൂടെയാണ് സൂരജിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

ഇന്നലെ നടന്ന നറുക്കെടുപ്പില്‍ വിജയിയായ വിവരം ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നാണ് സൂരജ് പറയുന്നത്. നാലാം തവണയാണ് ടിക്കറ്റ് എടുക്കുന്നതെന്നും തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350ാമത്തെ വിജയിയും കോടിപതിയാവുന്ന 175ാം ഇന്ത്യക്കാരനുമാണ് സൂരജ്. ഫസ്റ്റ് അബുദാബി ബാങ്കിലെ കസ്റ്റംസ് സര്‍വീസ് വിഭാഗത്തില്‍ ജീവനക്കാരനായ സൂരജ് അഞ്ച് വര്‍ഷമായി യുഎഇയിലാണ്. ഭാര്യ അഞ്ജു, മകള്‍ ഇഷാനി എന്നിവര്‍ക്കൊപ്പം അബുദാബിയിലാണ് താമസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.