പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നു; എസ്എഫ്‌ഐ സമരം തെറ്റിദ്ധാരണ മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നു; എസ്എഫ്‌ഐ സമരം തെറ്റിദ്ധാരണ മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം സീറ്റ് ക്ഷാമം ഇല്ലായിരുന്നു. 4952 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അണ്‍ എയ്ഡഡ് മേഖലയില്‍ 10,155 സീറ്റുകള്‍ ഒഴിവുണ്ട്. പാലക്കാട് 1757 സീറ്റിന്റെ കുറവാണുള്ളത്.

മലപ്പുറത്ത് അലോട്ട്മെന്റ് കഴിഞ്ഞപ്പോഴാണ് കണക്കില്‍ വ്യത്യാസം വന്നതെന്നും മന്ത്രി പറഞ്ഞു. അധിക ബാച്ച് വേണോ മറ്റെന്തെങ്കിലും മാര്‍ഗം വേണോയെന്ന് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കും. സ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോള്‍ മറുപടി പറയാനാകില്ല. പഠിച്ച സ്ഥലത്ത് തന്നെ വീണ്ടും പഠിക്കണമെന്നുള്ള നിര്‍ബന്ധം ശരിയല്ല.

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് പോലും തടസം ഉണ്ടാകില്ല. ആദ്യഘട്ട അലോട്ട്മെന്റിന് മുമ്പ് തന്നെ സമരം തുടങ്ങിയത് തെറ്റിദ്ധാരണ പരത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.