മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്കയിൽ

മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്കയിൽ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകുനേരം നാലിനാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യസഹകാർമികരാകും.

കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷനും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചന പ്രഘോഷണം നടത്തും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യയിലെ വത്തിക്കാൻ കാര്യാലയം കൗൺസിലർ മോൺ. ജുവാൻ പാബ്ലോ സെറിലോസ് ഹെർണാണ്ടസ് തുടങ്ങിയവർ പങ്കെടുക്കും.

മെത്രാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. 2021 മുതൽ വല്ലാർപാടം ബസിലിക്ക റെക്ടർ ചുമതല നിർവഹിച്ച് വരുന്നതിനിടെയാണ് സഹായ മെത്രാനായുള്ള മോൺ. ആന്റണി വാലുങ്കലിന്റെ നിയമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.