ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ പ്രവർത്തകർ ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസിനെ സന്ദർശിച്ചു

ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ പ്രവർത്തകർ ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസിനെ സന്ദർശിച്ചു

പെർത്ത്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ബിഷപ്പ് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയെ സന്ദർശിച്ച് ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന്റെ വെസ്റ്റേൺ‌ ഓസ്ട്രേലിയ പ്രവർത്തകർ. പ്രവർത്തകരായ റോയിസ് ജോസഫ് പൊയ്കയിൽ, ജേക്കബ് സോളമൻ, ബിജു ആൻ്റണി, തോമസ് ആൻഡ്രൂസ്, മനേഷ് ജെയിംസ് എന്നിവരാണ് പെർത്തിൽ ബിഷപ്പിനെ സന്ദർശിച്ചത്.

ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് പ്രവർത്തകർ ബിഷപ്പുമായി ചർച്ച നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.