മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല; നാല് പേർക്ക് രോഗബാധ

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല; നാല് പേർക്ക് രോഗബാധ

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് ഷിഗല്ലയുടെ രോഗ ലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സ്‌കൂളിലെ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ നാല് കുട്ടികള്‍ക്കാണ് പരിശോധനയില്‍ ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികൾക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗ വ്യാപനത്തിന്റെ കാരണം വ്യക്തമാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.