ജര്‍മനിയില്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി

ജര്‍മനിയില്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി

ബര്‍ലിന്‍: ജര്‍മനിയില്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. തിരുവനന്തപുരം സ്വദേശി നിതിന്‍ തോമസ് അലക്‌സിനെ (26) ആണ് കാണാതായത്. ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണ് നിതിന്‍ കാണാതായത്. ജൂണ്‍ 29 ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

നിതിനും സുഹൃത്തുക്കളും ചേര്‍ന്ന് ഐസ്ബാക്കിലേക്ക് പോയിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് നീന്തല്‍ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവര്‍ നീന്താനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്‌ററുട്ട്ഗാര്‍ട്ടിലെ വിദ്യാര്‍ഥിയാണ് നിതിന്‍. സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളെ വിവരമറിയിച്ചു. നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.