യുഎഇയില്‍ ഇന്നും ആയിരത്തിനുമുകളില്‍ കോവിഡ് രോഗബാധയും രോഗമുക്തിയും

യുഎഇയില്‍ ഇന്നും ആയിരത്തിനുമുകളില്‍ കോവിഡ് രോഗബാധയും രോഗമുക്തിയും

യുഎഇയില്‍ ഞായറാഴ്ച, 1041 പേ‍രില്‍ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു.

108,906 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ്, ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.1001 പേർ രോഗമുക്തിനേടി. മരണമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 10 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 98,801 പേരിലാണ് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 88123 പേർ രോഗമുക്തി നേടി. 426 മരണമാണ് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തിട്ടുളളത്. 10,252 ആക്ടീവ് കേസുകളാണ് നിലവിലുളളത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.