ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല; എസ്എഫ്ഐക്കാര്‍ തിരുത്തിയേ തീരൂ, അല്ലെങ്കില്‍ ബാധ്യതയാകും: ബിനോയ് വിശ്വം

ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല; എസ്എഫ്ഐക്കാര്‍ തിരുത്തിയേ തീരൂ, അല്ലെങ്കില്‍ ബാധ്യതയാകും: ബിനോയ് വിശ്വം

ആലപ്പുഴ: അക്രമ രാഷ്ട്രീയം തുടരുന്ന എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്.

പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്എഫ്ഐ തിരുത്തിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.

'എസ്എഫ്ഐ ആ രീതി തിരുത്തണം. തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല അത്. വളരെ പ്രാകൃതമായിട്ടുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥം അറിയില്ല.

പുതിയ എസ്എഫ്ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് പുതിയ ലോകത്തിനു   മുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല. അത് അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിന് ഒരു ബാധ്യതയായിട്ട് മാറും' - ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.