വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം മംഗളൂരു യാത്രയ്ക്കിടെ

വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം മംഗളൂരു യാത്രയ്ക്കിടെ

കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കാസര്‍കോട് പള്ളിക്കരയില്‍ വച്ചാണ് അപകടം നടന്നത്. വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം ഉണ്ടായത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.