തിരുവനന്തപുരം: ആധാര രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നാല് ദിവസം തടസപ്പെടുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ്. ആധാര രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോര്‍ട്ടലില്‍ ജൂലൈ 13 മുതല്‍ 16 വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തടസപ്പെടുമെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഔദ്യോഗികമായി അറിയിച്ചു.
ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസപ്പെടും. ഈ വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ആധാരം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായുള്ള തിയതിയും സമയക്രമവും മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.