തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴ് വയസുകാരി മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മാമ്പുറം തൊട്ടിപറമ്പില്‍ വീട്ടില്‍ മഹേഷ് കാര്‍ത്തികേയന്റെ മകള്‍ ദേവി ഭദ്രയാണ് മരിച്ചത്.
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടമുണ്ടായത്. മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് ആണ് ദാരുണാന്ത്യം സംഭവിച്ചത്.
പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതില്‍ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ആദ്യം മുല്ലശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേച്ചേരിപ്പടി ശങ്കരനാരായണ എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവി ഭദ്ര. അമ്മ: ലക്ഷ്മി.