കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളില്‍ കയറിയ 17കാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഇടപ്പള്ളി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
റെയില്‍പാളം മുറിച്ചു കടക്കാന്‍ സാധിക്കാത്തതിനാല്‍ ട്രെയിനിന് മുകളില്‍ കയറി മറുവശത്തെത്താന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.