ആറ് മാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടി രൂപ; കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

ആറ് മാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടി രൂപ; കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍. ആറ് മാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 70 കേസുകളിലായി ഏകദേശം 13.97 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഏഴ് കേസുകളില്‍ പ്രതികളെ പിടികൂടി. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ അല്‍ഫാസ്, ആദില്‍, സമീര്‍, വാസില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഒരു കോടി മുതല്‍ ഒന്നര കോടി രൂപവരെ നഷ്ടപ്പെട്ട കേസുകളും രജിസ്റ്റര്‍ ചെയതിട്ടുണ്ട്. ഇതുവരെ 20 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ഏതെങ്കിലും തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്നും സൈബര്‍ ബോധവല്‍കരണം കൂടുതല്‍ ശക്തമാക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.