തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്പെയര്‍പാര്‍ട്സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടോടെ ഉണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല.
ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്ത് ആയതുകൊണ്ട് തീ മറ്റിടങ്ങളിലേയ്ക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വന്‍ തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അതേസമയം തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.