കൊടിക്കുന്നില്‍ സുരേഷ് വീണ്ടും കോണ്‍ഗ്രസ് ചീഫ് വിപ്പ്; ഗൗരവ് ഗൊഗോയ് പാര്‍ട്ടി ഉപനേതാവ്

കൊടിക്കുന്നില്‍ സുരേഷ് വീണ്ടും കോണ്‍ഗ്രസ് ചീഫ് വിപ്പ്; ഗൗരവ് ഗൊഗോയ് പാര്‍ട്ടി ഉപനേതാവ്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ആയി വീണ്ടും നിയമിക്കപ്പെട്ടു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് ലോക്സഭയിലെ പാര്‍ട്ടിയുടെ ഉപനേതാവ്. ഇത് സംബന്ധിച്ച കത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

വിരുദുനഗര്‍ എംപി മാണിക്കം ടാഗോറും കിഷന്‍ഗഞ്ച് എംപി മുഹമ്മദ് ജാവേദും ലോക്സഭയില്‍ പാര്‍ട്ടിയുടെ വിപ്പുമാരാകും. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യ പാര്‍ട്ടികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പോരാടുമെന്നും കെ.സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.