തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായാണ് മാറ്റം. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരിയാണ് പുതിയ കളക്ടര്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണതൊഴിലാളി മരിച്ചതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.
കോട്ടയം കളക്ടര്‍ വി. വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജിനെ റവന്യൂ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി. സാമുവലാണ് പുതിയ കോട്ടയം കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി.
ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കളക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു.