വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മന്ത്രി കേളുവിനെ തടഞ്ഞു

വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മന്ത്രി കേളുവിനെ തടഞ്ഞു

കല്‍പ്പറ്റ: വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആര്‍ കേളുവിന് നേരെ പ്രതിഷേധവും ഉണ്ടായി. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ റോഡ് ഉപരോധിക്കുകയാണ്.

വനപാലകര്‍ക്ക് നേരെയും പ്രതിഷേധമുണ്ടായി. രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും മകന് ഗവണ്മെന്റ് ജോലിയും നല്‍കണം എന്നാണ് ആവശ്യം.

വയനാട് കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തില്‍ പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലോടെ മരണപ്പെടുകയായിരുന്നു. വയലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജുവിനെ വീടിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.
വയലില്‍ നിലയുറപ്പിച്ചിരുന്ന ആന രാജുവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.