പ്രതിമാസ തിരിച്ചടവ് തുക ഉയരും; വായ്പാ പലിശ ഉയര്‍ത്തി എസ്ബിഐ

പ്രതിമാസ തിരിച്ചടവ് തുക ഉയരും; വായ്പാ പലിശ ഉയര്‍ത്തി എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കില്‍ 10 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. ജൂലൈ 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.

ഇതോടെ ഭവന, വാഹന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ കൂടും. ഒരു വര്‍ഷക്കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാന നിരക്ക് 8.75 ശതമാനത്തില്‍ നിന്നും 8.85 ശതമാനമായാണ് ഉയര്‍ത്തിയത്. രണ്ട് വര്‍ഷത്തെ നിരക്ക് 8.95 ശതമാനമായും മൂന്ന് വര്‍ഷത്തേക്ക് ഒന്‍പത് ശതമാനമായും ഉയര്‍ത്തി. ജൂണിലും എസ്ബിഐ വായ്പാ പലിശയില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയിരുന്നു. ബാങ്കിന് വായ്പ നല്‍കുന്നതിന് അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്.

നിലവില്‍ 8.50 ശതമാനം മുതല്‍ 9.65 ശതമാനം വരെയാണ് ഭവന വായ്പാ നിരക്കുകള്‍. സിബില്‍ സ്‌കോര്‍ പ്രകാരമാകും വ്യത്യസ്തമായ നിരക്കുകള്‍ ഈടാക്കുക. എസ്ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും തങ്ങളുടെ വായ്പാ പലിശയില്‍ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.