ഇടുക്കി: ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന സംഗീത സംവിധായകനും ഗാന ശുശ്രൂഷകനുമായ ജെയിന്‍ വാഴക്കുളം(ജെയ്‌മോന്‍) നിര്യാതനായി. 53 വയസായിരുന്നു. ശാരീരിക അസ്വസ്ഥകള്‍മൂലം മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍
പ്രവേശിപ്പിച്ച ജയിന് 12:30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് (18-07-2024) ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കുളം സെന്റ് ജോര്‍ജ് ഫോറോനോ പള്ളിയില്‍..
'നീയറിയാതെ നിന്‍ നിഴലായി അരികില്‍ വരും ദൈവം.....'
'വാനില്‍ വാരോളിയില്‍....വെണ്മേഘ ചിറകില്‍......'തുടങ്ങി അനേകം
ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജെയിന്‍ കഴിഞ്ഞ 30 വര്‍ഷമായി ഗാന ശുശ്രുഷയില്‍ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ഷാന്‍സി
മക്കള്‍: ജെറിന്‍, ജോയല്‍