ഡീഓക്സിജനേഷന്‍ ഭൂമിക്ക് ഭീഷണിയാകുന്നു; പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം

ഡീഓക്സിജനേഷന്‍ ഭൂമിക്ക് ഭീഷണിയാകുന്നു; പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം

ലോകമെമ്പാടുമുള്ള ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് അതി തീവ്രമായി കുറയുന്നതായി റിപ്പോര്‍ട്ട്. ഇത് മനുഷ്യ ജീവനേയും ശുദ്ധജല ആവാസ വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

നമുക്ക് അന്തരീക്ഷത്തിലെ ഓക്സിജന്‍ അനിവാര്യമായത് പോലെ തന്നെ ആരോഗ്യകരമായ ജല ആവാസ വ്യവസ്ഥക്ക് വെള്ളത്തില്‍ ലയിക്കുന്ന ഓക്സിജനും അത്യന്താപേക്ഷിതമാണ്. ഡീഓക്സിജനേഷന്‍ എന്നാണ് ഇത്തരത്തില്‍ ദ്രുത ഗതിയിലുള്ള ഓക്സിജന്‍ നഷ്ടത്തെ പറയുന്നത്.

നമ്മുടെ സ്വാഭാവിക ജലാശയത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഓക്സിജന്റെ നഷ്ടം ആവാസ വ്യവസ്ഥയില്‍ അപകടകരമായ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സമീപ കാലത്ത് ജല ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ഓക്സിജന്റെ നഷ്ടം ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പും ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്നു.

സമീപകാല പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. പലപ്പോഴും സമുദ്ര ജീവികള്‍ക്കും ആവാസ വ്യവസ്ഥക്കും വരെ ഗുരുതരമായ പ്രത്യാഘാതമാണ്് ഇത് വഴി ഉണ്ടാവുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ അത് പലപ്പോഴും ജല-ഭൗമ ജീവജാലങ്ങള്‍ക്ക് വ്യാപകമായ പ്രതിസന്ധി സൃഷ്ടിക്കും.

കാലാവസ്ഥാ വ്യതിയാനമാണ് ഡീഓക്‌സിജനേഷന് പിന്നിലെ പ്രധാന കാരണമായി പറയുന്നത്. കൂടാതെ അമിതമായ തോതില്‍ മത്സ്യബന്ധവും മറ്റും ചെയ്യുന്നതും കാര്‍ഷിക, വ്യാവസായിക മാലിന്യങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ആഗോള സമുദ്രത്തിലെ ഓക്സിജന്റെ അളവ് രണ്ട് ശതമാനത്തോളം കുറഞ്ഞു. ഇത് പലപ്പോഴും സമുദ്ര ആവാസ വ്യവസ്ഥയില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ വര്‍ധിച്ചു വരുന്ന ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.