ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

റി​ഗ: വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിന്റോ എന്ന 19 കാരനാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ‌ ലാത്വിയൻ സ്വദേശിയാണ് മൃതദേഹം കണ്ടെത്തിയത്. ആൽബിൻറെ ബന്ധുവായ ഡോ. ജെയ്സൺ സ്ഥലത്തെത്തി. ഇന്ത്യൻ കൗൺസിലുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മറൈൻ എൻജിനീയറിങ് കോഴ്സിനായി എട്ട് മാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന വിദ്യാർഥികളാണ് ആൽബിൻറെ വീട്ടുകാരെ വിവരമറിയിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി ജോർജ് കുര്യനടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. ആൽബിന്റെ മാതാവ് റീന വെള്ളത്തൂവൽ എല്ലക്കൽ എൽപി സ്കൂൾ ടീച്ചറാണ്. സഹോദരി ആഡ്രിയ.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.