ജമ്മു കശ്മീരിലെ രജൗരിയില്‍ ആര്‍മി പിക്കറ്റിന് നേരേ വന്‍ ഭീകരാക്രമണം; രൂക്ഷമായ വെടിവെയ്പ്പ്

ജമ്മു കശ്മീരിലെ രജൗരിയില്‍ ആര്‍മി പിക്കറ്റിന് നേരേ വന്‍ ഭീകരാക്രമണം; രൂക്ഷമായ വെടിവെയ്പ്പ്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരിയില്‍ ആര്‍മി പിക്കറ്റിന് നേരേ വന്‍ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സൈനിക യൂണിറ്റിന് നേരേ ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തിയത്. ആളപായം ഉള്ളതായി നിലവില്‍ റിപ്പോര്‍ട്ടില്ല.

എന്നാല്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് ഡിഫന്‍സ് പിആര്‍ഒ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി. സൈനികര്‍ നടത്തിയ തിരിച്ചടി മൂലം രക്ഷപെട്ട ഭീകരര്‍ക്കായി തിരിച്ചില്‍ വ്യപകമാണ്. രജൗരി ജില്ലയിലെ ഗുന്ദ മേഖലയിലെ സുരക്ഷാ പോസ്റ്റിന് നേരേയാണ് ആക്രമണുണ്ടായത്.

അതേ സമയം കുറച്ച് ദിവസങ്ങളായി കശ്മീരില്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭീകരാക്രമണം വ്യാപകമായിട്ടുണ്ട്. ആക്രമണങ്ങള്‍ ഏറെയും സൈനികര്‍ക്ക് നേരേയാണ്. ജൂണ്‍ ഒമ്പതിന് റെയ്‌സില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒമ്പത് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സൈനിക വിന്യാസവും ജമ്മു കശ്മീരില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.