നെഹ്‌റു ട്രോഫി വള്ളം കളി ആ​ഗസ്റ്റ് 10ന്; ട്രോഫിയിൽ മുത്തമിടാൻ വിനായകൻ; ക്യാപ്‌റ്റനായി അമേരിക്കൻ മലയാളി കാവാലം സജി

നെഹ്‌റു ട്രോഫി വള്ളം കളി ആ​ഗസ്റ്റ് 10ന്; ട്രോഫിയിൽ മുത്തമിടാൻ വിനായകൻ; ക്യാപ്‌റ്റനായി അമേരിക്കൻ മലയാളി കാവാലം സജി

ആലപ്പുഴ: കായൽപരപ്പിൽ ആവേശത്തിന്റെ അലയൊലികൾക്ക് ഇനി കാത്തിരിപ്പിൻറെ നാളുകൾ. വള്ളംകളി പ്രേമികൾ കാത്തിരുന്ന ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന്. ക്രിക്കറ്റ് താരം ധോണി ഇത്തവണ വള്ളംകളി ഉദ്ഘാടനം ചെയ്യും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു മുഖ്യാതിഥിയാകും. കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കമുള്ള നേതാക്കൾ വള്ളം കളിയുടെ ഒരുക്കങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. വള്ളംകളിയുടെ തീം സോങും കളക്ടർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു.

ഇത്തവണത്തെ വളളം കളി പ്രവാസികളും ആഘോഷമാക്കും. അമേരിക്കയിലെ ചിക്കാ​ഗോയിൽ താമസമാക്കിയിരിക്കുന്ന ബിസിനസുകാരൻ കാവാലം സ്വദേശിയായ സജി കാവാലമാണ് ശ്രീ വിനായകൻ ചുണ്ടന്റെ സ്പോൺസർ. മത സൗഹാർദത്തിന്റെ ആർപ്പ് വിളികളുമായി വിനായകൻ കായലിലിറങ്ങുക. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സജി കാവാലം ഇപ്പോൾ ഹോളിവുഡ് മൂവി നിർമാതാവ് കൂടിയാണ്.

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഈ വർഷം നടക്കുന്നത്. മുൻവർഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച തന്നെയാണ് ഇത്തവണത്തെയും നെഹ്‌റു ട്രോഫി വള്ളംകളി. പള്ളത്തുരുത്തി ബോട്ട് ക്ലബ് ആണ് കഴിഞ്ഞ നാല് വർഷമായി കപ്പുയർത്തയത്.

2018 മുതൽ 2023 വരെയുള്ള ചാംപ്യൻമാർ ഇവരാണ്. വിദേശികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കാണാനെത്തുന്നത്, 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ വള്ളം കൂടാത ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.