കാര്‍ഷിക മേഖലയ്ക്ക് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉണര്‍വേകും; ലക്ഷ്യം ഉത്പാദന വര്‍ധനവ്

കാര്‍ഷിക മേഖലയ്ക്ക് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉണര്‍വേകും; ലക്ഷ്യം ഉത്പാദന വര്‍ധനവ്

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും കാര്‍ഷിക മേഖലയ്ക്ക് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉണര്‍വേകും. കാര്‍ഷിക ഉത്പാദന വര്‍ധനവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

പ്രധാന പ്രഖ്യാപനങ്ങള്‍:

കാര്‍ഷിക ഉത്പാദനം കൂട്ടും.

കാര്‍ഷിക മേഖലയില്‍ ഗവേഷണ പദ്ധതികള്‍ നടപ്പാക്കും.

കാര്‍ഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വിനിയോഗിക്കും.

നബാര്‍ഡ് വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കും.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന വിളകളെ പ്രോത്സാഹിപ്പിക്കും.

കാര്‍ഷിക ഗവേണഷണം കൃത്യമായി പരിശോധിക്കും.

കാര്‍ഷിക മേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.

പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ക്ലസ്റ്ററുകള്‍ രൂപീകരിക്കും.

പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പു വരുത്തും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.