അര്‍ജുനായി ഇന്നും തിരച്ചില്‍ തുടരും: കര, നാവിക സേനകള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തും

അര്‍ജുനായി ഇന്നും തിരച്ചില്‍ തുടരും: കര, നാവിക സേനകള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തും

തിരുവനന്തപുരം: ഷിരൂരില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം. ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.

കര, നാവിക സേനകള്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുക. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടു വരുന്നത്. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.