തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കേരള തീരത്ത് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 1.7 മീറ്റര്‍ മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു.
വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം. വടക്കന്‍ ജില്ലകള്‍ക്കാകും കൂടുതല്‍ മഴ ലഭിക്കുക.