ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പാരിസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പാരിസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം

പാരീസ്: ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം.

പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഇതോടെ ഭൂരിഭാഗം മേഖലകളിലേക്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി.

റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനപൂര്‍വമായ നീക്കമാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടിട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

ഇത് ഒളിമ്പിക്‌സ് സിറ്റിയിലേക്ക് വരുന്ന നിരവധി പേരെ ഭയചകിതരാക്കിയിട്ടുണ്ട്. യാത്രകള്‍ നീട്ടി വെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

തകരാരുകള്‍ പരിഹരിക്കാന്‍ ഓരാഴ്ചയോളം സമയം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം. ഫ്രാന്‍സ് പ്രതിരോധ മന്ത്രി സംഭവത്തെ അപലപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.