കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം-ബംഗളൂരു ആദ്യ സര്‍വീസ് ജൂലൈ 31 മുതല്‍

കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം-ബംഗളൂരു ആദ്യ സര്‍വീസ് ജൂലൈ 31 മുതല്‍

കൊച്ചി: കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം-ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ ജൂലൈ 31 ന് ആദ്യ സര്‍വീസ് നടക്കും. 12 സര്‍വീസുകളുള്ള സ്പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12:50 ന് പുറപ്പെട്ട് രാത്രി 10 ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5:30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:20 ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്.

ഓണത്തിന് മുമ്പ് കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബംഗളൂരുവില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഗുണകരമാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.