ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ യാത്രക്കാരെ പുറത്തേക്കിറക്കുകയായിരുന്നു. പിന്നാലെ ബസിൽ തീ പടർന്നു.

38 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. യാത്രക്കാർക്ക് കെഎസ്ആർടിസി ബദൽ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.