പാരിസ്: ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തിലാണ് ചൈന സ്വര്‍ണം നേടിയത്. ചൈനയുടെ ഹുവാങ് യുട്ടിങ്ങും ഷെങ് ലിഹാവോയുമാണ് ഒന്നാമതെത്തിയത്.
ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെയാണ് ചൈന തോല്‍പ്പിച്ചത്. 16-12നായിരുന്നു ചൈനയുടെ വിജയം. ദക്ഷിണ കൊറിയ വെള്ളി നേടിയപ്പോള്‍ ഖസാക്കിസ്ഥാന്‍ വെങ്കലവും നേടി.