കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം.
തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനില്‍ വളവ് വീശി എടുക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എറണാകുളം-പാല റൂട്ടിലോടുന്ന ആവേമരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.