ലോക ഫാർമസിയായ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കോവിഡ് വാക്സിൻ എത്തി

ലോക ഫാർമസിയായ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കോവിഡ് വാക്സിൻ എത്തി

കാബൂൾ: അഫ്ഗാനിസ്ഥാന് ഇന്ത്യയിൽ നിന്ന് ആദ്യ ഡോസ് കോവിഡ് വാക്സിനുകൾ ലഭിച്ചു. അഞ്ചു ലക്ഷം ഡോസ് അസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിനുകളാണ് ആദ്യപടിയായി ഇന്നലെ അഫ്ഗാനിൽ എത്തിയത്. വാക്സിൻ ഉപയോഗിക്കുന്നതിന് മുമ്പ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അടിയന്തര അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആരോഗ്യമന്ത്രി വാഹിദ് മജ്രൂ പറഞ്ഞു.

അഫ്ഗാനിൽ ആദ്യ ഡോസുകൾ രാജ്യത്തിന്റെ ആരോഗ്യ പ്രവർത്തകർക്കും പ്രായമായ പൗരന്മാർക്കും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമുള്ളവർക്കും നല്കിത്തുടങ്ങും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ നിർമ്മിക്കുന്നത്.

ഇന്ത്യയുടെ വാക്സിൻ നയതന്ത്രത്തിന്റെ ഭാഗമായി അയൽ രാജ്യങ്ങൾക്ക് വാക്സിനുകൾ പ്രഥമ പരിഗണയോടുകൂടി നൽകിവരുന്നു. സമ്പന്ന രാജ്യങ്ങൾ വാക്സിനുകൾ കയ്യടക്കി വയ്ക്കുന്നു എന്ന് ലോകാരോഗ്യ സംഘടന പോലും സ്വരമുയർത്തുന്ന അവസരത്തിലാണ് ലോക നേതാക്കൾ ശ്ലാഖിക്കുന്ന ഇന്ത്യയുടെ ഈ നടപടി.

കൊറോണ വൈറസ് ആദ്യമായി അഫ്ഗാനിസ്ഥാനിൽ രേഖപ്പെടുത്തിയത് 2020 ഫെബ്രുവരിയിലാണ്.ഇറാനിൽ നിന്നും മടങ്ങി വന്ന അഫ്ഗാൻ കുടിയേറ്റ തൊഴിലാളികളിൽ നിന്നുമാണ് ഇത് പടർന്നു പിടിച്ചത് എന്ന് കരുതുന്നു. പതിറ്റാണ്ടുകളുടെ യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാൻ, പ്രത്യേകിച്ച് തലസ്ഥാനമായ കാബൂൾ മഹാമാരിയിൽ പൂർണ്ണമായും തകർന്നടിഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരോഗ്യ മന്ത്രാലയ സർവേയിൽ 10 ദശലക്ഷം ആളുകൾക്ക് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായഹസ്തം അഫ്ഗാനിസ്ഥാന്റെ കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിൽ കരുത്ത് പകരും.

ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും കോവിഡ് വാക്സിൻ വാങ്ങുവാനുള്ള ചർച്ചകൾ നടത്തിവരുന്നു. ചൈനീസ് വാക്‌സിൻ വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ഇന്ത്യയുടെ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.