കല്‍പറ്റ: ദുരന്ത ഭൂമിയായി മാറിയ വയനാട്ടില്‍ നേവിയുടെ 50 അംഗ റിവര്‍ ക്രോസിങ് ടീമെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി.
ഏഴിമല നാവിക അക്കാദമിയില്‍ നിന്നെത്തിയ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ട്. അതീവ ദുഷ്‌കരമായ മേഖലയില്‍ കുടുങ്ങിയവരെയും മൃതദേഹങ്ങളും വടം കെട്ടി സാഹസികമായാണ് സൈനികര്‍ കരക്കെത്തിക്കുന്നത്.
തിരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന പ്രകാരം മീററ്റ് ആര്‍.വി.സിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവും.
വയനാട് ജില്ലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായാണ്‌സ്പെഷ്യല്‍ ഓഫിസറെ നിയോഗിച്ചത്. സര്‍ക്കാര്‍