തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കാസര്‍കോട് മുതല്‍ ഇടുക്കി വരെ റെഡ് അലര്‍ട്ടാണ്.കാസര്‍കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, വയനാട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
ഇന്ന് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകള്‍ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.