'ജീവന്റെ തുടിപ്പ്'; അട്ടമലമുകളില്‍ ഒറ്റപ്പെട്ടുപോയ നാല് പേരെ രക്ഷപെടുത്തി സൈന്യം

'ജീവന്റെ തുടിപ്പ്'; അട്ടമലമുകളില്‍ ഒറ്റപ്പെട്ടുപോയ നാല് പേരെ രക്ഷപെടുത്തി സൈന്യം

അട്ടമല: വയനാടാൻ കുന്നുകളിൽ നിന്ന് പ്രതീക്ഷയുടെ വാർ‌ത്ത. പടവെട്ടിക്കുന്നിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. ഇന്ത്യൻ കരസേനയാണ് വിവരം പുറത്തുവിട്ടത്. രണ്ട് സ്ത്രീകളെയും പുരുഷന്മാരെയുമാണ് കണ്ടെത്തിയത്.

ഇവരെ ഹെലികോപ്റ്ററുകളിൽ എയർലിഫ്റ്റ് ചെയ്യുമെന്നും സേന വാർത്താകുറിപ്പിൽ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ‌ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി സുരക്ഷിത സ്ഥാനങ്ങളിലേ‌ക്ക് മാറ്റി. ജോണി, ജോമോൾ‌, ക്രിസ്റ്റി, എൽസമ്മ എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.

അട്ടമല ഭാ​ഗത്താണ് പടവെട്ടിക്കുന്ന്. 78 മണിക്കൂറാണ് ഇവർ കുടുങ്ങി കിടന്നത്. ഇവർ ദുരന്തത്തിൽ അകപ്പെട്ടവരല്ലെന്നും കുടുങ്ങി കിടന്നവരാണെന്നുമാണ് റിപ്പോർട്ട്. വയനാട് ഉരുൾപൊട്ടലിൽ ഇനിയാരും ജീവനോടെയില്ലെന്ന് സൈന്യം ഇന്നലെയാണ് അറിയിച്ചത്. ഇതിന് പിന്നാലെ മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നു ഇന്ന് മുതലുള്ള തിരച്ചിലുകൾ. ഇതിനിടെയിലാണ് അതിജീവനത്തിന്റെ വാർത്ത പുറത്തുവരുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സൈന്യം തിരച്ചിൽ‌ നടത്തുന്നുണ്ടെന്നും മേജർ ജനറൽ വി‌.ടി മാത്യു അറിയിച്ചു. ഇത്തരത്തിലുള്ള മനുഷ്യർ ഇനിയും ഉണ്ടാകാം. അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദേഹം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.